bride elopes

Bride elopes: ഭർത്താവിനും വീട്ടുകാർക്കും ലഹരി കലർത്തിയ ലസ്സി നൽകി; ലക്ഷക്കണക്കിന് വിലമതിക്കുന്ന ആഭരണങ്ങളും പണവുമായി നവവധു കാമുകനൊപ്പം ഒളിച്ചോടി; യുവാവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്

Published on

ബിഹാർ: വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷം, വിലപിടിപ്പുള്ള ആഭരണങ്ങളും പണവും എടുത്ത് യുവതി കാമുകനൊപ്പം ഒളിച്ചോടി. ഭർത്താവിനും, ഭർതൃവീട്ടുകാർക്കും ലഹരികലർത്തിയ ലസ്സി കുടിക്കാൻ കൊടുത്ത ശേഷമായിരുന്നു യുവതി കാമുകനൊപ്പം കടന്നു കളഞ്ഞത്. ലസ്സി കുടിച്ച ശേഷം കുടുംബാംഗങ്ങളെല്ലാം ബോധരഹിതരായി. തുടർന്ന് യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും, തുടർന്ന് ഇരുവരും ബൈക്കിൽ സ്ഥലത്ത് നിന്നും കടന്നുകളയുകയുമായിരുന്നു.

അടുത്ത ദിവസം രാവിലെ ബോധം തെളിഞ്ഞപ്പോഴാണ് ഭർത്താവും കുടുംബവും, യുവതിയെ കാണാനില്ലെന്ന് മനസ്സിലാക്കിയത്. തുടർന്ന് എല്ലായിടത്തും തിരഞ്ഞെങ്കിലും യുവതിയെ കണ്ടെത്താനായില്ല. തുടർന്ന് കുടുംബാംഗങ്ങൾ അലമാര പരിശോധിച്ചപ്പോൾ ആണ്, അതിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും വെള്ളിയും ആഭരണങ്ങളും പണവും കാണാനില്ലെന്നു മനസിലാക്കിയത്. ഇതോടെയാണ് യുവതി കടന്നു കളഞ്ഞതാകാം എന്ന സംശയം തോന്നിയതും.

തുടർന്ന്, അയൽവാസിയുടെ വീടിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി പരിശോധിച്ചപ്പോഴാണ് വീട്ടിൽ നിന്ന് ഇറങ്ങിയ യുവതി കാമുകനൊപ്പം ബൈക്കിൽ കടന്നു കളഞ്ഞെന്ന് മനസിലാക്കിയത്. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലാണ് സംഭവം നടന്നത്. പ്രദേശവാസിയായ സൽമാൻ എന്ന യുവാവാണ് കൊടും വഞ്ചനക്ക് ഇരയായായത്.

സംഭവത്തിൽ വരന്റെ കുടുംബം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മരപ്പണിക്കാരനായ യുവാവ് ഏപ്രിൽ 25 ന് ലോണിയിൽ നിന്നുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 44,500 രൂപയും, ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങളും കൈക്കലാക്കി തന്റെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതായി ആരിഫ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ പരാതി ലഭിച്ചതായും , അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Times Kerala
timeskerala.com