
ന്യൂഡൽഹി: 2025 ലെ അവസാന സൂര്യഗ്രഹണം സെപ്റ്റംബർ 21 ഞായറാഴ്ച രാത്രി ആകാശത്ത് ദൃശ്യമാകും(solar eclipse). ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം രാത്രി 10.59 ന് ആരംഭിക്കുന്ന ഗ്രഹണം തിങ്കളാഴ്ച പുലർച്ചെ 1.11 ന് ഉച്ചസ്ഥായിയിലെത്തും. തുടർന്ന് ഇന്ത്യൻ സമയം പുലർച്ചെ 3.23 ന് അവസാനിക്കും.
അതേസമയം, ഇന്ത്യയിൽ നിന്ന് ഇത് ദൃശ്യമാകില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ, ഓസ്‌ട്രേലിയ, അന്റാർട്ടിക്ക, പസഫിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം എന്നിവിടങ്ങളിൽ നിന്ന് ഈ ആകാശ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞേക്കും. അടുത്ത സൂര്യഗ്രഹണം 2026 ഫെബ്രുവരി 17 നും ഓഗസ്റ്റ് 12 നുമാണ് നടക്കുക.