
ന്യൂഡൽഹി: രണ്ടു ലക്ഷത്തോളം രൂപക്ക് ഐഫോണുകൾ വാങ്ങിയ ആക്രി കച്ചവടക്കാരന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. തന്‍റെ സ്ക്രാപ്പ് ബിസിനസിനെക്കുറിച്ചും മകന്‍റെ നേട്ടത്തെക്കുറിച്ചും ആൾകൂട്ടത്തോട് അഭിമാനത്തോടെ സംസാരിക്കുന്നതാണ് വൈറലാകുന്ന ദൃശ്യങ്ങളിലുള്ളത്.
പരീക്ഷയിൽ ഉന്നത വിജയം നേടിയ മകന് ഒരു ഐഫോണും തനിക്ക് സ്വന്തമായി മറ്റൊരു ഐഫോണുമാണ് ഇദ്ദേഹം വാങ്ങിയത്. 85,000 രൂപക്ക് തനിക്ക് ഒരു ഐഫോൺ മോഡലും, 1.5 ലക്ഷം രൂപക്ക് മകന് ഏറ്റവും പുതിയ ഐഫോൺ 16ഉം ആണ് ഇദ്ദേഹം വാങ്ങിയത്. ഇത് ഉയർത്തിക്കാണിച്ചുള്ള ഇദ്ദേഹത്തിന്‍റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ദൃശ്യത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തി നിരവധി പേർ രംഗത്തെത്തി.