
ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ദിവസം തന്നെയാണ് വിവാഹ ദിവസം. എന്നാല്‍ വിവാഹ ദിവസം തന്നെ പരസ്പരം പിരിഞ്ഞ വധൂവരന്മാരുടെ വാര്‍ത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വധു ബന്ധുവായ യുവാവിനൊപ്പം നൃത്തം ചെയ്തത് വരനെ പ്രകോപിപ്പിക്കുകയും, ഇതോടെ അയാള്‍ ബന്ധം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. വരന്‍ വധുവിനോട് ആക്രോശിക്കുകയും അതിഥികള്‍ക്ക് മുന്നില്‍വെച്ച് അവളോട് അപമര്യാദയായി പെരുമാറുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
ധു തന്റെ ബന്ധു സഹോദരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് കണ്ടതോടെ വരന്‍ അസ്വസ്ഥനായി. ഇതാണ് പ്രശ്നത്തിന് കാരണം. താന്‍ ഈ ബന്ധം അവസാനിപ്പിക്കുകയാണെന്ന് വരന്‍ പ്രഖ്യാപിച്ചതോടെയാണ് തര്‍ക്കം തീര്‍ന്നത്. താലി ചാര്‍ത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു വിവാഹബന്ധം വേര്‍പിരിയുകയായിരുന്നു.