നാല് നില കെട്ടിടം ചരിഞ്ഞു; സംഭവം ബാംഗ്ലൂരിൽ | Building Collapsed

ബുധനാഴ്ച വൈകിട്ടാണ് വീരആഞ്ജനേയ സ്വാമി ക്ഷേത്രത്തിനു സമീപത്തെ കെട്ടിടം അപകടാവസ്ഥയിലായത്.
Building
Published on

ബാംഗ്ലൂർ: ബാംഗ്ലൂരിലെ തിപ്പസന്ദ്രയിൽ നാലു നില കെട്ടിടം ചരിഞ്ഞു(Building Collapsed). മറ്റൊരു കെട്ടിടത്തിനു തൂണുകൾ സ്ഥാപിക്കാനായി കുഴിയെടുത്തതോടെയാണ് സമീപത്തുള്ള പഴക്കമേറിയ കെട്ടിടം ചരിഞ്ഞു പോയത്.

ബുധനാഴ്ച വൈകിട്ടാണ് വീരആഞ്ജനേയ സ്വാമി ക്ഷേത്രത്തിനു സമീപത്തെ കെട്ടിടം അപകടാവസ്ഥയിലായത്. ഇത് മനസിലാക്കിയ ഉടൻ തന്നെ കെട്ടിടത്തിൽ ഉണ്ടായിരുന്ന ജീവനക്കാരും താമസക്കാരും പുറത്തിറങ്ങിയാൽ ആളപായമില്ല. കെട്ടിടം പൊളിച്ചു നീക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതായി മാനേജർ അജയ് ഘോഷ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com