

ഒഡീഷ: ഒഡീഷയിലെ ബാലസോർ ജില്ലയിൽ എക്സ്പ്രസ് ട്രെയിൻ വൈദ്യുത തൂണിൽ ഇടിച്ചതിനെ തുടർന്ന് പാളം തെറ്റി(Train Derailed). ഇന്നലെ ചെന്നൈയിലേക്ക് പോയ എക്സ്പ്രസ് ട്രെയിൻ ബാലസോറിലെ സബിറ റെയിൽവേ സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. കൊൽക്കത്തയിൽ നിന്ന് വരികയായിരുന്ന ന്യൂ ജൽപായ്ഗുരി-ചെന്നൈ എക്സ്പ്രസ് ആണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തട്ടില്ല. എന്നാൽ ലോക്കോമോട്ടീവിൽ ഒരു പ്രശ്നമുണ്ടെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും സൗത്ത് ഈസ്റ്റേൺ റെയിൽവേ (എസ്ഇആർ) ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ (സിപിആർഒ) ഓം പ്രകാശ് ചരൺ പറഞ്ഞു.