Humayun's Tomb collapsed

നിസാമുദ്ദീനിൽ ഹുമയൂണ്‍ ശവകുടീരത്തിന്റെ താഴിക കുടം തകർന്നു വീണു: 5 പേർ കൊല്ലപ്പെട്ടു; 15 ഓളം പേർ കുടുങ്ങി കിടക്കുന്നതായി സംശയം; രക്ഷാപ്രവർത്തനം തുടരുന്നു, വീഡിയോ | Humayun's Tomb collapsed

ഇന്ന് വൈകുന്നേരം 4.30 ഓടെയാണ് സംഭവം നടന്നത്.
Published on

ന്യൂഡൽഹി: ഡൽഹിയിലെ നിസാമുദ്ദീനിൽ ഹുമയൂണിന്റെ ശവകുടീര സമുച്ചയത്തിനുള്ളിലെ താഴിക കുടം തകർന്നു വീണു(Humayun's Tomb collapsed). അപകടത്തിൽ 5 പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്.

എന്നാൽ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പട്ടേ ഷായുടെ ദർഗയുടെ മതിലിനോട് ചേർന്ന് നിർമ്മിച്ച ഒരു വിശ്രമമുറിയുടെ താഴിക കുടമാണ് തകർന്നു വീണത്. ഇവിടെ 15 ഓളം പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം.

ഇന്ന് വൈകുന്നേരം 4.30 ഓടെയാണ് സംഭവം നടന്നത്. അപകട സ്ഥലത്തു നിന്നും ഇതുവരെ 12 പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്. സ്ഥലത്ത് രക്ഷാപ്രവർത്തന നടപടികൾ പുരോഗമിക്കുകയാണ്.

Times Kerala
timeskerala.com