ടാക്‌സി ഡ്രൈവർമാരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ മുതലകൾക്ക് തിന്നാൻ വലിച്ചെറിയും, 125 മനുഷ്യരുടെ കിഡ്നി മോഷിടിച്ച് വില്പന നടത്തിയ ഡോക്ടർ ഡെത്ത് എന്ന ദേവേന്ദ്ര ശർമ്മ |Devendra Sharma 

Devendra Sharma 
Published on

കുറ്റകൃത്യങ്ങളുടെ ലോകത്തിൽ കുപ്രസിദ്ധമാണ് 'ഡോക്‌ടര്‍ ഡെത്ത്' എന്ന ഹാരൾഡ് ഷിപ്മെൻ. ചികിത്സയ്ക്കായി തന്റെ അടുത്തേക്ക് എത്തുന്ന രോഗികളെ നിഷ്കരുണം കൊന്നു തള്ളിയ ഡോക്ടർ. ഔദ്യോഗിക രേഖകൾ പ്രകാരം ഏറ്റവും കൂടുതൽ മനുഷ്യരെ കൊലപ്പെടുത്തിയ കൊലപാതകി. ഹാരൾഡ് ഷിപ്മെന്റെ പിന്മുറക്കാരൻ എന്ന് വിശേഷിപ്പിക്കുവൻ കഴിയുന്ന ഒരു ഡോകട്ർ നമ്മുടെ രാജ്യത്ത് ഉണ്ട്. പണത്തിനയായി സദാഹരണക്കാരുടെ വൃക്കകൾ മോഷ്ടിച്ചു വിറ്റ ഡോകട്ർ. ഒന്നോ രണ്ടോ അല്ല, 125 മനുഷ്യരുടെ വൃക്കകളാണ് ആ ഡോക്ടർ കവർന്നത്. മോഷണത്തിൽ മാത്രം അയാൾ ഒതുങ്ങിയില്ല, അൻപതോളം മനുഷ്യരെ നിഷ്ട്ടൂരം കൊലപ്പെടുത്തി. കൊല്ലപ്പെട്ടവർ എല്ലാം ടാക്സി ഡ്രൈവർമാർ. തീർത്തും ഭീതിജനകമാണ് ദേവേന്ദ്ര ശർമ്മ (Devendra Sharma) എന്ന ഡോക്ടറുടെ നരവേട്ടയുടെ കഥകൾ.

ഉത്തർപ്രദേശിലെ അലീഗഡിൽ ജനിച്ചു വളർന്ന ദേവേന്ദ്ര 1984 ൽ ആയുർവേദ, ശസ്ത്രക്രിയാ ബിരുദത്തിൽ ബിരുദം സ്വന്തമാക്കി. മനുഷ്യ ജീവൻ രക്ഷിക്കുക എന്നതാണ് ഓരോ ഡോക്ടർമാരുടെയും പ്രധാന ധർമ്മം, എന്നാൽ ദേവേന്ദ്രയുടെ ചിന്തയും ലക്ഷ്യവും മറ്റുചിലതായിരുന്നു. എങ്ങനെയെങ്കിലും പണം സമ്പാദിക്കണം. ബിരുദം നേടിയ ശേഷം ദേവേന്ദ്ര സ്വന്തം നിലയിൽ ഒരു ക്ലിനിക്ക് തുറക്കുന്നു. യാതൊരു തട്ടുകേടുമില്ലാതെ 11 വർഷം ക്ലിനിക്ക് നടത്തി. ക്ലിനിക്കിൽ നിന്നും ലഭിച്ച വരുമാനവും മറ്റു സമ്പാദ്യവും 1994 ൽ, ഒരു ഗ്യാസ് ഡീലർഷിപ്പ് പദ്ധതിയിൽ നിക്ഷേപികുന്നു. നിക്ഷേപിച്ചതിൽ കൂടുതൽ സ്വന്തമാകുവാൻ കഴിയും എന്ന വിശ്വാസമായിരുന്നു ദേവേന്ദ്രക്ക്. എന്നാൽ ദേവേന്ദ്രയുടെ പ്രതീക്ഷകൾ തച്ചുടയ്ക്കപ്പെട്ടു. കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ ദേവേന്ദ്രയ്ക്ക് 11 ലക്ഷം രൂപ നഷ്ടമാകുന്നു. ഗ്യാസ് ഡീലർഷിപ്പിലെ മറ്റുള്ളവർ ചേർന്ന് അയാളെ ചതിക്കുന്നു. സ്വന്തമെന്ന് പറയാൻ കൈയിൽ ഒന്നുമില്ലാത്ത അവസ്ഥ. വിശ്വസിച്ച് കൂടെനിർത്തിയവർ ചതിച്ചു.

ദേവേന്ദ്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് തന്നെ ഈ വഞ്ചനയായിരുന്നു. കൈയിലെ പണം എല്ലാം നഷ്ട്ടപ്പെട്ടു, ഇനി എന്ത് ചെയ്യണം എന്ന് പോലും അറിയില്ല. ആരോടും പരാതിപ്പെടാനും കഴിയാത്ത നിസ്സഹായമായ അവസ്ഥ. മാനസികമായി അകെ തകർന്ന ദേവേന്ദ്രയുടെ മുന്നിലെ ഒരേയൊരു ലക്ഷ്യം എങ്ങനെയെങ്കിലും പണം സമ്പാദിക്കുക എന്നതായി. അതിനായി അയാൾ കണ്ടെത്തിയ മാർഗ്ഗമായിരുന്നു വൃക്ക മോഷണം എന്നത്. തേടി നടന്ന വള്ളി കാലിൽ ചുറ്റിയത് പോലെ, ദേവേന്ദ്ര മനുഷ്യ അവയവ കടത്ത് മാഫിയയുടെ ഭാഗമാകുന്നു. ഈ സംഘത്തോടൊപ്പം ചേർന്ന് 1994 മുതൽ 2004 വരെയുള്ള കാലയളവിൽ 125 ഓളം മനുഷ്യരുടെ വൃക്കകൾ മോഷിടിച്ചു.

ഇങ്ങനെ ഓരോ തവണയും ഓരോ വൃക്കകൾ ശസ്ത്രക്രിയ ചെയ്ത പുറത്തെടുക്കുമ്പോഴും ഏഴു ലക്ഷം രൂപ വരെ അയാൾക്ക് പ്രതിഭലമായി ലഭിച്ചിരുന്നു. ബിഹാറിൽ മാത്രം ഒതുങ്ങിയില്ല ഈ വൃക്ക വേട്ട. മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഗ്രാമ പ്രദേശം, അവിടുത്തെ സാധാരണ മനുഷ്യർ. അവരായിരുന്നു ദേവേന്ദ്രയുടെയും സംഘത്തിന്റെയും പ്രധാന ഇരകൾ. ദേവേന്ദ്രയ്ക്ക് ഒപ്പം ഒട്ടനവധി ഡോക്ടർമാരും ഇടനിലക്കാരും ഈ സംഘത്തിലുണ്ടായിരുന്നു. പത്ത് വർഷത്തിനുള്ളിൽ ദേവേന്ദ്ര അറുനൂറ് ശസ്ത്രക്രിയകൾ ചെയ്തിരുന്നു. അമിത് കുമാർ എന്ന കുപ്രസിദ്ധ ഡോക്ടറിന് വേണ്ടിയായിരുന്നു ദേവേന്ദ്ര ഇത്രയുമധികം ശസ്ത്രക്രിയകൾ നടത്തിയത്.

2004 ൽ ഹരിയാനയിലെ ഗുഡ്ഗാവിൽ വൃക്ക തട്ടിപ്പ് കേസിൽ ദേവേന്ദ്ര പോലീസ് പിടിയിലാകുന്ന. രാജ്യത്ത് ഉടനീളം വ്യാപിച്ച അവയവ മാഫിയയുടെ പ്രധാന കണ്ണിയാണ് ദേവേന്ദ്ര എന്ന് പോലീസിന് വ്യക്തമായിരുന്നു. അയാളെ വിശദമായി ചോദ്യം ചെയ്യതാൽ മാഫിയ സംഘത്തെ കുറിച്ച് കൂടുതൽ അറിയുവാൻ കഴിയും എന്ന നല്ല ബോധ്യം പോലീസിന് ഉണ്ടായിരുന്നു. അതിനാൽ തന്നെ അയാളെ വിശദമായി പോലീസ് ചോദ്യം ചെയ്യുന്നു. അവയവ റാക്കറ്റിനെ കുറിച്ച് അന്വേഷിച്ച പോലീസിനെ തേടിയെത്തിയത് അരുംകൊലയുടെ കഥകളായിരുന്നു.

വൃക്കവിറ്റ് കിട്ടുന്ന പണം പോരായിരുന്നു. അതിനാൽ തന്നെ അയാൾ കണ്ടെത്തിയ മറ്റൊരു മാർഗ്ഗമായിരുന്നു ടാക്സി മോഷണം. മോഷണം എന്ന് കേൾക്കുമ്പോൾ സാധാരണ മോഷണം അല്ല. ആദ്യം മോഷ്ടിക്കാനായി ഒരു ടാക്സി മുൻകൂട്ടി നോക്കി വയ്ക്കുന്നു ശേഷം തക്കം കിട്ടുമ്പോൾ ടാക്സി ഡ്രൈവർ നിഷ്കരുണം കൊലപ്പെടുത്തുന്നു. ടാക്സി ഡ്രൈവർമാരെ കൊലപ്പെടുത്തിയ ശേഷം അവരുടെ ശവശരീരങ്ങൾ മുതലകൾ ഉള്ള കനാലിൽ ഉപേക്ഷിക്കുന്നു. തുടർന്ന്, ടാക്സി ഉത്തർപ്രദേശിലെ കരിഞ്ചന്തയിൽ വിൽക്കുന്നു. ഓരോ വാഹനത്തിനും 20,000 മുതൽ 25,000 രൂപ വരെ അയാൾ സമ്പാദിച്ചിരുന്നു.

2004-ൽ, രാജസ്ഥാനിലെ ജയ്പൂരിൽ ഒരു ടാക്സി ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ രാജസ്ഥാൻ കോടതി ദേവേന്ദ്രയെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. 2007 മാർച്ചിൽ, ഫരീദാബാദിലെ എഡിജെ കോടതി കമൽ സിംഗ് എന്ന ടാക്സി ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ ദേവേന്ദ്രയെയും അയാളുടെ രണ്ട് കൂട്ടാളികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. 21 ടാക്സി ഡ്രൈവർമാരെ ദേവേന്ദ്ര കൊലപ്പെടുത്തിയെന്ന് കോടതിയിൽ തെളിഞ്ഞു. എന്നാൽ ദേവേന്ദ്രയുടെ മൊഴി, അയാൾ 50 ലധികം ടാക്സി ഡ്രൈവർമാരെ കൊലപ്പെടുത്തി എന്നാണ്. എന്നാൽ 21 കൊലക്കേസുകൾ മാത്രമാണ് പോലീസിന് തെളിയിക്കുവാൻ സാധിച്ചത്. 2020 ൽ പതിനാറു വർഷത്തെ ജയിൽ വാസത്തിന് ശേഷം ദേവേന്ദ്ര പരോളിൽ ഇറങ്ങുന്നു. എന്നാൽ പോലീസിനെ കബളിപ്പിച്ച് അയാൾ രക്ഷപ്പെടുന്നു. തുടർന്ന് ഏഴുമാസത്തിന് ശേഷമാണ് ദേവേന്ദ്രയെ പോലീസ് പിടികൂടുന്നത്. എന്നാൽ 2023 ൽ പിന്നെയും പരോളിൽ ഇറങ്ങിയ ദേവേന്ദ്ര വീണ്ടും മുങ്ങുന്നു. ഇത്തവണ വിദഗ്ധമായാണ് അയാൾ രക്ഷപ്പെട്ടത്.

ദയാദാസ് എന്ന പേരിൽ ഒരു സന്യാസിയായി നടക്കേ കറങ്ങി. കാശി, മധുര എന്നിങ്ങനെ കാവിയും ചുറ്റി അയാൾ പോലീസിനെ വട്ടം കറക്കി. വിശവാസികളുടെ കൈകൾ നോക്കി ഭാവി പ്രവചനം, ഉപദേശം അങ്ങനെ ദേവേന്ദ്ര ദയാദാസായി വിലസി. എന്നാൽ കപടസന്യാസ ജീവിതത്തിനിടയിലും മുടക്കം വരാതെ അയാൾ ഭാര്യെയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഈ ഫോൺ കോളുകൾ തന്നെയാണ് ഒടുവിൽ ദേവേന്ദ്രയെ കുടുക്കിയത്. വിവിധ നമ്പറുകളിൽ നിന്നും ഭാര്യയെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ദേവേന്ദ്ര മുങ്ങിയെങ്കിലും പോലീസ് അയാളുടെ പിറകിലെ ഉണ്ടായിരുന്നു. ദേവേന്ദ്രയുടെ ഭാര്യയുടെ ഫോൺ കോളുകൾ ട്രെയിസ് ചെയ്ത പോലെ ഒടുവിൽ ദേവേന്ദ്രയുടെ അടുത്ത് തന്നെ കൃത്യം എത്തി. രാജസ്ഥാനിൽ സന്ന്യാസിയെന്ന വ്യാജേന കഴിയുന്ന വേളയിലാണ് ദേവേന്ദ്രയെ പോലീസ് അറസ്റ്റ് ചെയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com