
ഹൈന്ദവ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യം വിഗ്രഹങ്ങൾക്കാണ്. ആരാധനയുടെ മുഖ്യകേന്ദ്രവും ദൈവിക ചൈതന്യത്തിന്റെയും ഉറവിടമാണ് വിഗ്രഹങ്ങൾ. എന്നാൽ നമ്മുടെ ഇന്ത്യയിൽ വിഗ്രമില്ലാതൊരു ക്ഷേത്രമുണ്ട്. ഗുജറാത്തിലാണ് ഏറെ വ്യത്യസ്തമായ ഈ ഹൈന്ദവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശൂന്യമായ ശ്രീകോവിലിൽ അദൃശ്യമായി കുടികൊള്ളും ദേവി, വിചിത്രമാണ് അംബാജി ക്ഷേത്രത്തിലെ (Ambaji Temple) വിശ്വാസങ്ങളും ആചാരങ്ങളും.
ഭൗതിക വിഗ്രഹത്തെ ആരാധിക്കാത്ത അംബാജി ക്ഷേത്രം ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ അംബാജി നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്. ശ്രീ അരസൂരി അംബാജി ക്ഷേത്രം എന്ന പേരിലും ഇവിടം അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 1600 അടി ഉയരത്തിൽ നിലകൊള്ളുന്ന ക്ഷേത്രം ആരവല്ലി പർവതനിരകളിലെ ഗബ്ബാർ കുന്നിലാണ് സ്ഥാനം. സതീദേവിയുടെ 51 ശക്തിപീഠങ്ങളിൽ ഒന്നാണ് ഇവിടം. സതീദേവിയുടെ ഹൃദയം പതിച്ചത് ഇവിടെ എന്നാണ് വിശ്വാസം. ഗുജറാത്തിലെ ആത്മീയ പ്രാധാന്യം ഏറെയുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് അംബാജി ക്ഷേത്രം.
ഭക്തർക്ക് ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ 999 പടികൾ കയറേണ്ടതുണ്ട്. ഇത്രയേറെ പടികൾ കടന്നു ക്ഷേത്ര സന്നിധിയിൽ എത്തുമ്പോൾ ആരവല്ലിയിലെ ഇളം കാറ്റ് വിശ്വാസികളുടെ ആത്മാവിന് കുളിർമ്മ പകരുന്നു. വെളുത്ത മാർബിളിൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ ഉയരം 103 അടിയാണ്. നാഗർ ബ്രാഹ്മണരാണ് ക്ഷേത്രം പണിതത്ത് എന്ന് പറയെപ്പെടുന്നുണ്ടെങ്കിലും ഇതിനെ കുറിച്ച് വ്യക്തമായ വിശധികാരണങ്ങൾ ലഭ്യമല്ല. ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുവൻ അകെ രണ്ടു കവാടങ്ങളാണ് ഉള്ളത്. വലിയ പ്രധാന കവാടവും, മറ്റൊന്ന് ചെറിയ പ്രവേശന വാതിലുമാണ്. ഇതിനു പിന്നിൽ പ്രസിദ്ധമായൊരു വിശ്വാസമുണ്ട്. ദേവിയുടെ ദിവ്യ കൽപ്പന പ്രകാരമാണ് ക്ഷേത്രത്തിലെ പ്രവേശനം രണ്ട് വാതിലുകളിൽ മാത്രമായി പരിമിതപ്പെടുത്തിയതത്രെ. സതീദേവിയുടെ 51 ശക്തിപീഠങ്ങളിൽ ഏറ്റവും പ്രാധാന്യം ആർഹിക്കുന്ന ശക്തിപീഠമാണ് ഇവിടം.
മറ്റു ഹൈന്ദവ ക്ഷേത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്‍തമായി ഇവിടെ ശ്രീകോവിലിൽ പ്രത്യേകിച്ചു വിഗ്രഹങ്ങൾ ഒന്നും പ്രതിഷ്ഠിച്ചിട്ടില്ല. നഗ്ന നേത്രങ്ങൾ കൊണ്ടു കാണുവാൻ കഴിയാത്ത ശ്രീ യന്ത്രമാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രതിഷ്‌ഠ ഇല്ലാത്തതു കൊണ്ട് തന്നെ ദേവിയെ അകക്കണ്ണു കൊണ്ടാണ് പ്രാർത്ഥിക്കേണ്ടത്ത്. അംബാജിയിലെ ഏറ്റവും പ്രധാന ആഘോഷം നവരാത്രിയാണ്. രാവിലെ 7.00 മുതൽ 11.30 വരെയും ഉച്ചയ്ക്ക് 12.30 മുതൽ 4.30 വരെയും വൈകിട്ട് 6.30 മുതൽ രാത്രി 9.00 വരെയുമാണ് ക്ഷേത്ര ദർശനം സമയം.
അംബാജി ക്ഷേത്ര ഐതിഹ്യം
മാർക്കണ്ഡേയ പുരാണം അനുസരിച്ച്, ദക്ഷപ്രജാപതി എന്ന രാജാവിന്റെ മകളായ സതി, ശിവന്റെ വലിയ ഭക്തയായിരുന്നു. ശിവഭഗവാനെ വിവാഹം കഴിക്കാൻ ദേവി കഠിനമായ തപസ്സു ചെയ്തു. ഒടുവിൽ, ശിവനുമായി വിവാഹിതയാകുന്നു. എന്നാൽ ഈ വിവാഹത്തിൽ ദക്ഷൻ സന്തുഷ്ടനായിരുന്നില്ല. ശിവനെ അപമാനിക്കുന്നതിനായി ദക്ഷൻ ഒരു വലിയ യാഗം നടത്തി. സതിയും ശിവനും ഒഴികെയുള്ള എല്ലാ ദേവതകളെയും യാഗത്തിൽ ക്ഷണിച്ചു. പിതാവ് നടത്തുന്ന യാഗത്തിൽ തനിക്കും പങ്കെടുക്കണമെന്ന് സതി അഭ്യർത്ഥിക്കുമ്പോൾ ശിവൻ അതിന് സമ്മതിക്കുന്നില്ല. എന്നാൽ ശിവന്റെ വാക്കുകൾ ചെവികൊള്ളാതെ സതിദേവി യാഗഭൂമിയിൽ എത്തുന്നു.
എന്നാൽ, യാഗഭൂമിയിൽ ചെന്ന സതിയെ ദക്ഷൻ സ്വീകരിച്ചില്ല. സതിയെയും ശിവനെയുംകുറിച്ച് യാഗത്തിനെത്തിയ എല്ലാവരുടെയും മുൻപിൽ വളരെ മോശമായി ദക്ഷൻ സംസാരിക്കുകയും ചെയ്യുന്നു. ശിവനെ അപമാനിക്കാനുള്ള പ്രധാന കാരണം താൻ ആണ് എന്ന ദുഃഖത്തിൽ സതി തന്റെ യോഗശക്തിയുപയോഗിച്ച് സൃഷ്ടിച്ച അഗ്നിയിൽ തന്റെ ദാക്ഷായണി ഭാവത്തിൽ നിന്നു ദേഹത്യാഗം ചെയ്യുന്നു. പത്നീവിയോഗത്താൽ ദുഃഖിതനായ ശിവൻ സതിദേവിയുടെ മൃതശരീരവുമായി സംഹാരതാണ്ഡവ നൃത്തം ചെയ്തു. ഇത് കണ്ട വിഷ്ണു ശിവനെ ഇതിൽ നിന്നും മോചിതനാക്കുന്നതിനായി സുദർശനചക്രം കൊണ്ട് സതിയുടെ ശരീരത്തെ ഖണ്ഡിച്ചു. ശരീരം 51 ഭാഗങ്ങളായി ഭൂമിയുടെ വിവധ ഭാഗങ്ങളിൽ പതിച്ചു. സതിദേവിയുടെ ഹൃദയം പതിച്ചത് അംബാജിയിലായിരുന്നു. അതിനാൽ തന്നെ ഏറ്റവും ശക്തിയേറി ശക്തിപീഠമാണ് ഇവിടം.
Summary: The Ambaji Temple in Gujarat is one of the most revered Shakti Peethas in India, dedicated to Goddess Amba. Uniquely, the temple has no idol; instead, the deity is worshipped in the form of a sacred Yantra placed in the sanctum. Thousands of devotees visit every year, especially during Navratri, to seek blessings at this spiritually significant shrine.