

ചെന്നൈ: വനിതാ മാധ്യമപ്രവർത്തകരെ അപകീർത്തിപ്പെടുത്തിയ കേസിൽ നടനും മുൻ ബി.ജെ.പി നേതാവുമായ എസ്.വി. ശേഖറിന് വിചാരണ കോടതി വിധിച്ച ഒരു മാസത്തെ തടവുശിക്ഷ മദ്രാസ് ഹൈകോടതി ശരിവെച്ചു. മുൻ അണ്ണാ ഡി.എം.കെ എം.എൽ.എ കൂടിയാണ് ശേഖർ. (Madras HC)
2018 ഏപ്രിൽ 19ന് വനിതാ മാധ്യമപ്രവർത്തകരെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വിവാദ പരാമർശം നടത്തിയതിന് എസ്.വി. ശേഖറിനെതിരെ തമിഴ്നാട് ജേണലിസ്റ്റ് അസോസിയേഷനാണ് പരാതി നൽകിയത്.