സ്ഫോ​ട​ന​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളിയുടെ മൃ​ത​ദേ​ഹ​ത്തി​ന് നാ​ലു​ദി​വ​സ​ത്തെ പ​ഴ​ക്കം

മൃ​ത​ദേ​ഹം കിടന്ന് സ്ഥലത്ത് നിന്നും ജെ​ലാ​റ്റി​ൻ സ്റ്റി​ക്കും വ​യ​റു​ക​ളും ക​ണ്ടെ​ത്തി​.
killed in bomb blast
Published on

ചെ​ന്നൈ: ത​മി​ഴ്നാ​ട് ദി​ണ്ടി​ഗ​ലി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ മ​ല​യാ​ളി കൊ​ല്ല​പ്പെ​ട്ടു. കോ​ട്ട​യം പൊ​ന്‍​കു​ന്നം കൂ​രാ​ളി സ്വ​ദേ​ശി സാ​ബു ജോ​ണ്‍(59) ആ​ണ് മരണപ്പെട്ടത്.

മരിച്ച ജോണിന്റെ മൃ​ത​ദേ​ഹം പാ​ട്ട​ത്തി​നടുത്തുള്ള മാ​മ്പ​ഴ​ത്തോ​ട്ട​ത്തിൽ നിന്നുമാണ് കണ്ടെടുത്തത്. മൃ​ത​ദേ​ഹ​ത്തി​ന് നാ​ലു​ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മൃ​ത​ദേ​ഹം കിടന്ന് സ്ഥലത്ത് നിന്നും ജെ​ലാ​റ്റി​ൻ സ്റ്റി​ക്കും വ​യ​റു​ക​ളും ക​ണ്ടെ​ത്തി​.

ഒ​രു മാ​സം മുൻപാണ് ഇ​യാ​ൾ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യ​ത്. സംഭവത്തിൽ എ​ൻ​ഐ​എ സം​ഘം സ്ഥ​ല​ത്ത് വിശദമായ പ​രി​ശോ​ധ​ന ന​ട​ത്തി.

Related Stories

No stories found.
Times Kerala
timeskerala.com