
ന്യൂഡൽഹി: പാക് അധിനിവേശ കശ്മീർ (പിഒകെ) സ്വന്തമായി ഇന്ത്യയിലേക്ക് മടങ്ങുന്ന ദിവസം വിദൂരമല്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി(Rajnath Singh). സി.ഐ.ഐ (കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി) വാർഷിക ബിസിനസ് ഉച്ചകോടി- 2025 ന്റെ ഉദ്ഘാടന സമ്മേളനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഇന്ത്യ എപ്പോഴും ഹൃദയങ്ങളെ വിഭജിക്കുന്നതിനെക്കുറിച്ചല്ല, ബന്ധിപ്പിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. പാക് അധീന കശ്മീരിലെ ഭൂരിഭാഗം ആളുകൾക്കും ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധമാണുള്ളത്. തെറ്റിദ്ധരിക്കപ്പെട്ടവർ ചുരുക്കം ചിലർ മാത്രമേയുള്ളൂ. പാക് അധീന കശ്മീരിൽ താമസിക്കുന്ന നമ്മുടെ സഹോദരങ്ങളുടെ സ്ഥിതി ധീരനായ യോദ്ധാവ് മഹാറാണ പ്രതാപിന്റെ ഇളയ സഹോദരൻ ശക്തി സിംഗിന്റേതിന് സമാനമാണ്... ഇന്ത്യ എപ്പോഴും ഹൃദയങ്ങളെ ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു, സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സത്യത്തിന്റെയും പാത പിന്തുടർന്ന്, നമ്മുടെ സ്വന്തം ഭാഗമായ പാക് അധീന കശ്മീർ തിരിച്ചുവന്ന്, ഞാൻ ഇന്ത്യയാണ്, ഞാൻ തിരിച്ചുവന്നിരിക്കുന്നു എന്ന് പറയുന്ന ദിവസം വിദൂരമല്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇന്ത്യയുമായുള്ള പാക് അധീന കശ്മീരിന്റെ സംയോജനം ഈ രാജ്യത്തിന്റെ സാംസ്കാരിക, സാമൂഹിക, സാമ്പത്തിക അഭിവൃദ്ധിയെ ആശ്രയിച്ചിരിക്കുന്നു..." - പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു.