Karur stampede : കരൂർ ദുരന്തം : TVK നേതാക്കളായ മതിയഴകനെയും പൗന്‍ രാജിനേയും ഒക്ടോബർ 14 വരെ റിമാൻഡ് ചെയ്‌തു

നടപടി കരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ്.
The Court has remanded Paun Raju to judicial custody till October 14 on Karur stampede
Published on

ചെന്നൈ : കരൂർ ദുരന്തത്തിൽ ടി വി കെ നേതാക്കളായ മതിയഴകൻ, പൗൻ രാജ് എന്നിവരെ റിമാൻഡ് ചെയ്തു. നടപടി കരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ്. ഇവരെ ഒക്ടോബർ 14 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. (The Court has remanded Paun Raju to judicial custody till October 14 on Karur stampede)

മതിയഴകൻ ടി വി കെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയാണ്. കഴിഞ്ഞ ദിവസം ഇരുവരെയും പോലീസ് പിടികൂടിയിരുന്നു. ഒളിവിൽപ്പോകാൻ മതിയഴകനെ സഹായിച്ചത് പൗൻ രാജ് ആണെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

മരണങ്ങളിൽ മനംനൊന്ത് വി അയ്യപ്പൻ എന്ന ടി വി കെ ബ്രാഞ്ച് സെക്രട്ടറി ജീവനൊടുക്കിയിരുന്നു. കൂടുതൽ നേതാക്കളെയും അറസ്റ്റ് ചെയ്തു. അതേസമയം, ബുസി ആനന്ദ്, നിർമ്മൽ കുമാർ എന്നിവർ മധുര ബെഞ്ചിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com