
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം മുതൽ ഗാന്ധിജയന്തി വരെ 'സേവന പക്ഷ' (സേവന പക്ഷ) ആചരിക്കുമെന്ന് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു((Seva Paksha). സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെയാണ് സേവന പക്ഷയായി ആചരിക്കുക.
ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ഭാരതീയ ജനത യുവമോർച്ചയുടെ 'നമോ യുവ റൺ' കാമ്പെയ്‌നിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച സംഭവനകൾക്ക് ആദരവർപ്പിച്ചു കൊണ്ടാണ് തീരുമാനം.