
76 ആം റിപ്പബ്ലിക് ദിനാഘോഷത്തിനായി രാജ്യം ഒരുങ്ങിക്കഴിഞ്ഞു. അതിര്‍ത്തിയിലും, തന്ത്രപ്രധാന മേഖലകളിലും കനത്ത ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥി ആകാന്‍ സാധിച്ചതിൽ അഭിമാനം എന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ധാരണയായിട്ടുമുണ്ട്.
റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനം. 70 കമ്പനി അര്‍ദ്ധ സൈനികരെയും 15,000 ത്തോളം പോലീസ് ഉദ്യോഗസ്ഥരെയും ആണ് ചെങ്കോട്ടയിലും പരിസരങ്ങളിലും ആയി വിന്യസിച്ചിരിക്കുന്നത്. അതിര്‍ത്തിയിലും, തന്ത്രപ്രധാന മേഖലകളിലും കനത്ത ജാഗ്രത നിര്‍ദ്ദേശമുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.