
ന്യൂഡൽഹി: ഭൂട്ടാനുമായി രണ്ട് ക്രോസ്-ബോർഡർ ട്രെയിൻ ലിങ്കുകൾ നിർമ്മിക്കാനുള്ള പദ്ധതി ഉദ്ഘാടനം ചെയ്(train). കഴിഞ്ഞ വർഷം പ്രധാനമന്ത്രി മോദി ഭൂട്ടാൻ സന്ദർശിച്ച വേളയിലാണ് റെയിൽ ലിങ്കുകൾ സ്ഥാപിക്കുന്നതിനുള്ള കരാർ ഒപ്പിട്ടത്.
4,000 കോടിയിലധികം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭൂട്ടാനിലെ ഗെലെഫു, സാംത്സെ നഗരങ്ങളെ അസമിലെ കൊക്രജാർ, പശ്ചിമ ബംഗാളിലെ ബനാർഹട്ട് എന്നിവയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.
ഹിമാലയൻ രാഷ്ട്രവുമായുള്ള ഇത്തരത്തിലുള്ള ആദ്യ റെയിൽവേ കണക്റ്റിവിറ്റിയാണ് ഈ പദ്ധതിയുടെ പ്രത്യേകത. രണ്ട് പദ്ധതികളിലുമായി 89 കിലോമീറ്റർ റെയിൽവേ ലൈനുകളാണ് സ്ഥാപിക്കുകയെന്ന കേന്ദ്ര റെയിൽവേ മന്ത്രി അശ്വതി വൈഷ്ണവ് അറിയിച്ചു.