
ബെട്ടിയ: 14 വയസ്സുള്ള ഒരു വിദ്യാർത്ഥിനിയെ സുഹൃത്ത് മയക്കുമരുന്ന് നൽകി ക്രൂര പീഡനത്തിന് ഇരയാക്കിയതായി റിപ്പോർട്ട്. സംഭവത്തിൽ പ്രതിയായ യുവാവിനെയും, ഇയാളെ സഹായിക്കുകയും ഗൂഢാലോചനയിൽ പങ്കാളിയാവുകയും ചെയ്ത കൗമാരക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ നർക്കതിയാഗഞ്ചിനടുത്തുള്ള ഹാർദിയ മൊഹല്ലയിൽ ആണ് സംഭവം.
പെൺകുട്ടിയുമായുള്ള പരിചയം മുതലെടുത്ത പ്രതി, ലഹരി മരുന്ന് കലർത്തിയ മധുരപലഹാരങ്ങൾ നൽകി ബോധം കെടുത്തിയ ശേഷം ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ആരോഗ്യ നില വഷളായ പെൺകുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ നർക്കതിയാഗഞ്ച് പോലീസ് സ്റ്റേഷനിലെ പോലീസ് നടപടി സ്വീകരിച്ചു. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എസ്എച്ച്ഒ ജ്വാല കുമാർ സിംഗ് പറഞ്ഞു. പ്രതിയായ യുവാവ് ചാന്ദ്‌സി പാസ്വാനെയും ഗൂഢാലോചന നടത്തിയ കൗമാരക്കാരനെയും അറസ്റ്റ് ചെയ്തു. ശാസ്ത്രീയ രീതികൾ ഉപയോഗിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.