സം​ഘ​ര്‍​ഷം രൂ​ക്ഷം; മ​ണി​പ്പൂ​രി​ല്‍ അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​നം റ​ദ്ദാ​ക്കി

സം​ഘ​ര്‍​ഷം രൂ​ക്ഷം; മ​ണി​പ്പൂ​രി​ല്‍ അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​നം റ​ദ്ദാ​ക്കി
Published on

ഇം​ഫാ​ല്‍: സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ല്‍ അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​നം റ​ദ്ദാ​ക്കി. സെ​പ്റ്റം​ബ​ര്‍ 15 വൈ​കി​ട്ട് മൂ​ന്നു വ​രെ​യാ​ണ് നി​രോ​ധ​നം ഏർപ്പെടുത്തിയിരിക്കുന്നത്. ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ങ്ങ​ളും വീ​ഡി​യോ​കോ​ളു​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​വു​ന്നു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി സ്വീകരിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി രണ്ട് ദിവസം കൂടി നീട്ടി. ഒ​രാ​ഴ്ച​യാ​യി സം​സ്ഥാ​ന​ത്ത് ഇ​രു​വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്.

Related Stories

No stories found.
Times Kerala
timeskerala.com