
ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുച്ചിറപ്പള്ളിയിൽ രാജേന്ദ്ര ചോളന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തു(Prime Minister Narendra Modi). രാജേന്ദ്ര ചോളനും രാജരാജ ചോളനും ഇന്ത്യയുടെ അഭിമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താൻ കഴിഞ്ഞത് തനിക്ക് ഭാഗ്യമായി കരുതുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ചോള സാമ്രാജ്യം ഇന്ത്യയുടെ സുവർണ്ണ കാലഘട്ടങ്ങളിൽ ഒന്നായിരുന്നു. ജനാധിപത്യത്തിന്റെ മാതാവ് എന്ന നിലയിൽ ഇന്ത്യയുടെ പാരമ്പര്യവും ചോള സാമ്രാജ്യം മുന്നോട്ട് കൊണ്ടുപോയി. ജനാധിപത്യത്തിന്റെ പേരിലാണ് ചരിത്രകാരന്മാർ ബ്രിട്ടന്റെ മാഗ്ന കാർട്ടയെക്കുറിച്ച് സംസാരിക്കുന്നത്. എന്നാൽ നൂറ്റാണ്ടുകൾക്ക് മുമ്പ്, ചോള സാമ്രാജ്യത്തിൽ ജനാധിപത്യ രീതിയിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നിരുന്നത്. മറ്റ് സ്ഥലങ്ങൾ കീഴടക്കിയ ശേഷം സ്വർണ്ണമോ വെള്ളിയോ കന്നുകാലികളോ കൊണ്ടുവന്നിരുന്ന അത്തരം നിരവധി രാജാക്കന്മാരെക്കുറിച്ച് നമ്മൾ കേൾക്കുന്നു. എന്നാൽ രാജേന്ദ്ര ചോളൻ ഗംഗാജലം കൊണ്ടുവന്നു" - പ്രധാന മന്ത്രി പറഞ്ഞു.