
പട്ന: ബീഹാറിൽ ആന്റ-സിമാരിയ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും(Anta-Simaria bridge) . ഗംഗാ നദിക്ക് കുറുകെ നിർമ്മിച്ച 6 വരിയുള്ള പാലമാണ് 'ആന്റ-സിമാരിയ'.
പട്‌നയിലെ മൊകാമയെയും ബെഗുസാരയെയും തമ്മിലാണ് പാലം ബന്ധിപ്പിക്കുന്നത്. 1500 കോടിയുടെ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനായി വെള്ളിയാഴ്ച പ്രധാനമന്ത്രി മോദി ബീഹാറിലും പശ്ചിമ ബംഗാളിലും സന്ദർശനം നടത്തുന്ന വേളയിലാണ് പാലത്തിന്റെ ഉദ്ഘാടനവും നടത്തുക.
പുതിയ പാലം യാഥാർഥ്യമായതോടെ മഹാത്മാഗാന്ധി സേതുവിലൂടെയുള്ള തിരക്ക് കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.