National
ആർജെഡിയുമായുള്ള സഖ്യം തെറ്റായ തീരുമാനമായിരുന്നു;ഇനി ഒരിക്കലും എൻഡിഎ വിടില്ല: നിതീഷ് കുമാർ | Nitish Kumar
പാറ്റ്ന: ജെഡി-യു ഇനി ഒരിക്കലും എൻഡിഎ വിടില്ലെന്നും, എൻഡിഎ സഖ്യത്തിൽ എല്ലാ കാലത്തും ഉറച്ചു നിൽക്കുമെന്നും ബീഹാർ മുഖ്യമന്ത്രിയും ജെഡി-യു അധ്യക്ഷനുമായ നിതീഷ് കുമാർ. (Nitish Kumar)
"മുന്പ് മഹാഗഡ്ബന്ധനിൽ ചേർന്നത് തെറ്റായ തീരുമാനമായിരുന്നു. പാർട്ടിയിലെ ചില മുതിർന്ന നേതാക്കളുടെ നിർദേശത്തെ തുടർന്നാണ് ആ തീരുമാനം എടുത്തത്. എന്നാൽ ഇനി ഒരിക്കലും അവരുമായി സഖ്യത്തിനില്ല.'- നിതീഷ് കുമാർ പറഞ്ഞു. ഈ വർഷം നടക്കുന്ന ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടുമെന്നും നിതീഷ് പറഞ്ഞു.