

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് ശശി തരൂർ ലേഖനമെഴുതിയതിന് പിന്നാലെ പ്രശംസയുമായും ഒപ്പം മുന്നറിയിപ്പുമായും ബി.ജെ.പി. നേതാവ് രംഗത്തെത്തി. മുൻ കോൺഗ്രസ് നേതാവും നിലവിൽ ബി.ജെ.പി. വക്താവുമായ ഷെഹ്‌സാദ് പൂനാവാലയാണ് തരൂരിന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.(That family is vengeful, BJP leader praises and warns Shashi Tharoor)
തരൂർ അപകടത്തെ ഭയക്കാതെ കളിക്കുന്നയാൾ ആയി മാറിയെന്ന് പൂനാവാല പ്രശംസിച്ചു. "എനിക്കെന്താണ് സംഭവിച്ചതെന്ന് അറിയാമല്ലോ" എന്നായിരുന്നു ഗാന്ധി കുടുംബത്തെ വ്യക്തമായി സൂചിപ്പിച്ചുകൊണ്ട് പൂനാവാലയുടെ പ്രതികരണം.
ആ കുടുംബം വളരെ പ്രതികാരബുദ്ധിയുള്ളവരാണ് എന്നും തരൂരിനായി പ്രാർത്ഥിക്കുന്നുവെന്നും ഷെഹ്‌സാദ് പൂനാവാല കൂട്ടിച്ചേർത്തു, തരൂർ എഴുതിയ എന്ന ലേഖനമാണ് നിലവിലെ ചർച്ചകൾക്ക് ആധാരം. ലേഖനത്തിൽ, കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളെ വിമർശന വിധേയമാക്കുന്നുണ്ട്.
കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഡി.എം.കെ., തൃണമൂൽ കോൺഗ്രസ്, നാഷണൽ കോൺഫറൻസ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ കുടുംബ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാർട്ടികളെക്കുറിച്ചാണ് ലേഖനം സംസാരിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനങ്ങളുയരുന്ന ഈ ലേഖനം, പാർട്ടിയിൽ വീണ്ടും വിവാദങ്ങൾക്ക് വഴിവെച്ചേക്കാം.