
മഹാരാഷ്ട്ര: വ്യാജ ഓൺലൈൻ ഓഹരി വ്യാപാര തട്ടിപ്പിൽ താനെ സ്വദേശിക്ക് 2 കോടിയിലധികം രൂപ നഷ്ടപ്പെട്ടതായി പരാതി(trading scam). വാട്ട്‌സ്ആപ്പ് ലിങ്ക് വഴിയാണ് തട്ടിപ്പുകാർ 63 വയസ്സുകാരനെ സമീപിച്ചത്.
ഓഹരി നിക്ഷേപ ഗ്രൂപ്പിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുകയും ചെയ്തു. ശേഷം തട്ടിപ്പുകാർ ഒരു വ്യാജ ട്രേഡിംഗ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇതുവഴി ഏപ്രിൽ 9 മുതൽ മെയ് 19 വരെ 21 ഓൺലൈൻ ഇടപാടുകൾ ഇദ്ദേഹം നടത്തി. ഇതുവഴി 2.02 കോടി രൂപ ആപ്പിൽ നിക്ഷേപിച്ചു.
തുടർന്ന് ലാഭം കാണിച്ചതോടെ പണം പിൻവലിക്കാൻ ആരംഭിച്ചു. എന്നാൽ ഇത് നടക്കാതെ വന്നതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം ഇദ്ദേഹം മനസിലാക്കിയത്. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് ഐടി ആക്ട് 66C, 66D വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.