
ന്യൂഡൽഹി: തായ്‌ലൻഡ്-കംബോഡിയ അതിർത്തിയിൽ സംഘർഷം രൂക്ഷം(Indian Embassy). നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാർക്കായി ഇന്ത്യൻ എംബസി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കാനും സംഘർഷ ബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴുവാക്കനുമാണ് ഇന്ത്യൻ എംബസി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
അതേസമയം, തായ്‌ലൻഡ്-കംബോഡിയ അതിർത്തിയിലെ ഏറ്റുമുട്ടലുകളിൽ 14 തായ്‌ലൻഡ് പൗരന്മാർ കൊല്ലപ്പെട്ടു. 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.