മുംബൈയ്ക്ക് പുറമെ ഡൽഹിയിലും ഷോറൂം തുറക്കാനൊരുങ്ങി ടെസ്‌ല; 16 സൂപ്പർചാർജറുകൾ, 15 ഡെസ്റ്റിനേഷൻ ചാർജറുകൾ, 4 പുതിയ ചാർജിംഗ് സ്റ്റേഷനുകൾക്കും പ്രഖ്യാപനം | Tesla

ന്യൂഡൽഹി: മുംബൈയിൽ ഇന്ത്യയിലെ ആദ്യ ഷോറൂം തുറന്ന ടെസ്‌ല ഡൽഹിയിൽ ഷോറൂം തുറക്കാൻ ഒരുങ്ങുന്നു
Tesla
Published on

ന്യൂഡൽഹി: മുംബൈയിൽ ഇന്ത്യയിലെ ആദ്യ ഷോറൂം തുറന്ന ടെസ്‌ല ഡൽഹിയിൽ ഷോറൂം തുറക്കാൻ ഒരുങ്ങുന്നു(Tesla). ഷോറൂം തുറക്കുന്നതിനോടൊപ്പം 16 സൂപ്പർചാർജറുകളും 15 ഡെസ്റ്റിനേഷൻ ചാർജറുകളും ഉൾപ്പെടുന്ന 4 പുതിയ ചാർജിംഗ് സ്റ്റേഷനുകളും ഡൽഹിയിൽ ആരംഭിക്കുമെന്ന് ടെസ്‌ല പ്രഖ്യാപിച്ചിട്ടുണ്ട്.

മാത്രമല്ല; മുംബൈയിൽ ലോവർ പരേൽ, ബി.കെ.സി, നവി മുംബൈ, താനെ എന്നീ പ്രധാന പ്രദേശങ്ങളിൽ ടെസ്‌ല 4 പ്രധാന ചാർജിംഗ് സ്റ്റേഷനുകളും ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

എലോൺ മസ്‌ക്കിന്റെ അധീനതയിലുള്ള ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഓട്ടോമൊബൈൽ വിപണികളിലൊന്നാണ് ടെസ്‌ല. ഇന്ത്യയിലെ ആദ്യ ടെസ്‌ല ഷോറൂം മുംബൈയിലെ പ്രീമിയം ബാന്ദ്ര കുർള കോംപ്ലക്‌സ് ഏരിയയിലാണ് തുറന്നത്. ഈ ഷോറൂമിന് ഏകദേശം 4,000 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com