
മഹാരാഷ്ട്ര: യുഎസ് ആസ്ഥാനമായുള്ള വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ ഷോറും നാളെ ഉദ്‌ഘാടനം ചെയ്യും(Tesla). മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് പുതിയ ഷോറൂം ആരംഭിക്കുന്നത്.
എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല, ഇലക്ട്രിക് കാർ ഷോറൂമാണ് സ്ഥാപിക്കുന്നത്. ഇന്ത്യൻ സർക്കാരുമായുള്ള നീണ്ട പോരാട്ടത്തിന് ശേഷമാണ് പുതിയ ഷോറൂം നാളെ തുറക്കാനിരിക്കുന്നത്. മുംബൈയ്ക്ക് ശേഷം ഡൽഹിയിലും ഒരു ഷോറൂം സ്ഥാപിക്കുമെന്നും സൂചനയുണ്ട്.