
ന്യൂഡൽഹി: ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം തുറക്കാനൊരുങ്ങി ടെസ്‌ല(Tesla). ഡൽഹിയിലെ എയ്‌റോസിറ്റിയുടെ അപ്‌സ്‌കെയിൽ വേൾഡ്മാർക്ക് 3 സമുച്ചയത്തിലാണ് ടെസ്‌ല പുതിയ ഷോറൂം തുറക്കാനിരിക്കുന്നത്.
ആഗസ്റ്റ് 11 നാണ് ഷോറൂമിന്റെ ഉദ്‌ഘാടനം. അതേസമയം, ന്യൂഡൽഹിയിലെ പുതിയ ഷോറൂമിനെ ഇന്ത്യയുടെ ഇലക്ട്രിക് മൊബിലിറ്റി മുന്നേറ്റത്തിന്റെ പ്രധാന കേന്ദ്രമായാണ് കാണുന്നത്.
മഹാരാഷ്ട്രയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ മേക്കർ മാക്സിറ്റി മാളിൽ ജൂലൈ 15 ന് ടെസ്‌ല ഇന്ത്യയിലെ ആദ്യത്തെ ഷോറൂം തുറന്നിരുന്നു.