
ന്യൂഡൽഹി: ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ടെസ്‌ലയ്ക്ക് ഇതുവരെ 600 ഓർഡറുകൾ ലഭിച്ചതായി റിപ്പോർട്ട്(Tesla). മുംബൈയിലും ഡൽഹിയിലും ടെസ്‌ല പ്രവർത്തനം ആരംഭിച്ചതിന് ശേഷമുള്ള റിപ്പോർട്ടാണ് പുറത്ത് വന്നിട്ടുള്ളത്. എന്നാൽ കമ്പനിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു ചെറിയ നേട്ടമാണെന്നാണ് വിവരം.
അതേസമയം എലോൺ മസ്‌കിന്റെ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബ്ലൂംബെർഗ് 350 മുതൽ 500 വരെ കാറുകൾ ഈ വർഷം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ പദ്ധതിയിടുന്നുണ്ടെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.