
ന്യൂഡൽഹി: യുഎസ് ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം തുറന്നു(Tesla). ഡൽഹിയിലെ എയ്‌റോസിറ്റിയിലുള്ള വേൾഡ്മാർക്ക് 2 വിലാണ് ഷോറൂം പ്രവർത്തിക്കുന്നത്. 8,200 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഷോറൂമിന്റെ ബേസ്‌മെന്റ് പാർക്കിംഗിൽ ടെസ്‌ല നാല് V4 സൂപ്പർചാർജറുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഇതിന് പുറമെ ഡി.സി ചാർജറുകൾ ഉൾക്കൊള്ളുന്ന 4 ഡെസ്റ്റിനേഷൻ ചാർജിംഗ് സ്റ്റാളുകളും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. പുതിയ ഷോറൂം ഡൽഹി വിമാനത്താവളത്തിനും എംബസികൾക്കും കോർപ്പറേറ്റ് ഓഫീസുകൾക്കും സമീപത്താണ് സ്ഥിതിചെയ്യുന്നത്. ഇത് പ്രേക്ഷകരിലേക്ക് എത്താൻ കൂടുതൽ എളുപ്പമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം ജൂലൈ 15 നാണ് മുംബൈയിലെ ബികെസിയിൽ ടെസ്‌ല ഇന്ത്യയിലെ ആദ്യത്തെ ഷൂറൂം തുറന്നത്.