
മഹാരാഷ്ട്ര: എലോൺ മസ്‌കിന്റെ ടെസ്‌ല ഇന്ത്യയിലെ ആദ്യ ഷോറൂം തുറന്നു(Tesla). മുംബൈയിലെ പ്രീമിയം ബാന്ദ്ര കുർള കോംപ്ലക്‌സ് ഏരിയയിലാണ് ഷോറൂം തുറന്നത്. ഷോറൂമിന് ഏകദേശം 4,000 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്.
ഷോറും തുറന്നതിനോടനുബന്ധിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ത്യയിലെ ആദ്യത്തെ ടെസ്‌ല ഷോറൂമിൽ സന്ദർശനം നടത്തി. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഓട്ടോമൊബൈൽ വിപണികളിലൊന്നാണ് ടെസ്‌ല.
ഉദ്‌ഘാടനത്തോടനുബന്ധിച്ച് ജനപ്രിയ മോഡൽ വൈ, മോഡൽ 3 കാറുകൾ വേദിയിൽ പ്രദർശിപ്പിക്കുമെന്ന് ടെസ്‌ല അറിയിച്ചു. ഇന്ന് മുതൽ ഉപഭോക്താക്കൾക്ക് കാറുകൾ ബുക്ക് ചെയ്യാൻ അവസരമുണ്ടാകുമെങ്കിലും ആഗസ്റ്റിൽ മാത്രമേ ഡെലിവറി സാധ്യമാകൂ.