ന്യൂഡൽഹി : ഓപ്പറേഷൻ മഹാദേവിലൂടെ വധിച്ച പാക് ഭീകരരുടെ കൈവശം ഇന്ത്യൻ ഇന്ത്യൻ ആധാർ കാർഡുകൾ കണ്ടെത്തി. ഇത് ശ്രീനഗർ, ഗന്ദർബാൽ എന്നിവിടങ്ങളിലെ വിലാസത്തിലുള്ളതാണ്. (Terrorists Killed In Op Mahadev had Indian Aadhar cards)
ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഭീകരരിൽ നിന്നും കണ്ടെത്തിയ ഫോണുകളും മറ്റു ഉപകരണങ്ങളും പരിശോധിക്കുന്നുണ്ട്.
പാക് തിരിച്ചറിയൽ രേഖകളും ഇവരിൽ നിന്നും കണ്ടെത്തി. ഭീകരർക്ക് സഹായം നൽകിയവരെ ഉൾപ്പെടെ കണ്ടെത്താനുള്ള അന്വേഷണമാണ് നടക്കുന്നത്.