ചെന്നൈ: രാജ്യത്തിന്റെ സമാധാനത്തിനും യശസ്സിനും കളങ്കമുണ്ടാക്കാൻ ശ്രമിക്കുന്ന തീവ്രവാദികൾ പലരും കടൽവഴിയാണ് എത്തുന്നതെന്ന് നടൻ രജനീകാന്ത്. മുംബൈ ഭീകരാക്രമണം അതിനു തെളിവാണെന്നും രജനീകാന്ത് പറഞ്ഞു. സമുദ്രാതിർത്തി കടന്നെത്തുന്ന തീവ്രവാദികളെയും അവരുടെ പ്രവർത്തനങ്ങളെയും ചെറുക്കാൻ തീരദേശവാസികളുടെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് രജനീകാന്ത്.
"തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. സംശയാസ്പദമായ സാഹചര്യത്തിൽ ചുറ്റിക്കറങ്ങുന്നവരെ കണ്ടാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും വേണം." -അദ്ദേഹം വിഡിയോയിലൂടെ അഭ്യർഥിച്ചു. നൂറോളം സിഐഎസ്എഫ് ഉദ്യോഗസ്ഥർ കന്യാകുമാരി വരെ നടത്തുന്ന സൈക്ക്ലത്തോണിന്റെ ഭാഗമായാണ് രജനികാന്ത് ബോധവൽക്കരണ സന്ദേശം പങ്കുവച്ചത്.