
ജമ്മു കശ്മീർ: തീവ്രബന്ധം ആരോപിച്ച് ജയിലിൽ കഴിയുന്ന രണ്ടു സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ട് ജമ്മു കശ്മീർ സർക്കാർ(Terrorist links). കുപ്വാര ജില്ലയിൽ നടന്ന തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് അധ്യാപകനായ ഖുർഷീദ് അഹമ്മദ് റാത്തർ, മൃഗ സംരക്ഷണ വകുപ്പിലെ സിയാദ് അഹമ്മദ് ഖാൻ എന്നിവരെ പിരിച്ചുവിട്ടത്.
കർണ്ണ, കേരൻ പ്രദേശങ്ങളിലെ താമസക്കാരായ ഇരുവരും നിയന്ത്രണ രേഖയ്ക്ക് സമീപത്താണ് താമസിച്ചിരുന്നത്. ഇവർക്ക് , നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ളതായും ഇരുവരും ആയുധക്കടത്ത് നടത്തിയതായും ആരോപിച്ചാണ് ജയിലിൽ അടച്ചത്. എന്നാൽ ഇപ്പോൾ ഇരുവരെയും സർവീസിൽ നിന്ന് പിരിച്ചുവിടാൻ ഉത്തരവിടുന്നതായി ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അറിയിച്ചു.