24 മണിക്കൂറിനിടയിൽ 3 തവണ ഏറ്റുമുട്ടി: ജമ്മു കശ്മീരിൽ 2 സൈനികർക്ക് പരിക്ക് | Terrorist encounter in Jammu and Kashmir

നിലവില്‍ കിഷ്ത്വാര്‍ മേഖലയില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണെന്നാണ് വിവരം
24 മണിക്കൂറിനിടയിൽ 3 തവണ ഏറ്റുമുട്ടി: ജമ്മു കശ്മീരിൽ 2 സൈനികർക്ക് പരിക്ക് | Terrorist encounter in Jammu and Kashmir
Published on

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക് പരിക്കേറ്റു. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മൂന്ന് ഏറ്റുമുട്ടലുകളാണ് ഉണ്ടായത്.(Terrorist encounter in Jammu and Kashmir)

റിപ്പോർട്ടുകൾ പറയുന്നത് പ്രദേശത്ത് 3 ഭീകരരുടെ സാന്നിധ്യം ഉള്ളതായാണ്. നിലവില്‍ കിഷ്ത്വാര്‍ മേഖലയില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണെന്നാണ് വിവരം.

ഏറ്റുമുട്ടലിന് ആരംഭം കുറിച്ചത് കഴിഞ്ഞ ദിവസം രാത്രിയാണ്. ബാരാമുള്ളയിലായിരുന്നു ഇത്. ഇത് രാവിലെ വരെ തുടർന്നു. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു.

പിന്നാലെയാണ് ശ്രീനഗറിൽ ഏറ്റുമുട്ടലുണ്ടായത്. ജമ്മു കശ്മീർ പോലീസും, സുരക്ഷാ സേനയും നടത്തിയ സംയുക്ത പട്രോളിംഗിൽ സബര്‍വന്‍ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

തുടർന്ന് കിഷ്ത്വാറിലും അന്വേഷണം ആരംഭിച്ചു. ചാസ് മേഖലയിൽ വച്ച് ഇവർ ഏറ്റുമുട്ടി. വ്യാഴാഴ്ച്ച ഭീകരർ രണ്ട് ഡിഫന്‍സ് ഗാര്‍ഡുകളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com