
ന്യൂഡൽഹി: ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു(Terrorist attack threat). 2025 സെപ്റ്റംബർ 22 നും ഒക്ടോബർ 2 നും ഇടയിൽ ഭീകരാക്രമണം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് വിമാനത്താവളങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കാൻ നിർദേശം പുലപ്പെടുവിച്ചിരിക്കുന്നത്. എയർസ്ട്രിപ്പുകൾ, വിമാനത്താവളങ്ങൾ, ഹെലിപാഡുകൾ, ഫ്ലൈയിംഗ് സ്കൂളുകൾ, പരിശീലന കേന്ദ്രങ്ങൾ തുടങ്ങി എല്ലാ വ്യോമയാന മേഖലകളിലും നിരീക്ഷണം ശക്തമാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.