ജമ്മു കശ്മീരിൽ സൈന്യത്തിന് നേരെ ഭീകരാക്രമണം; കത്വയിൽ വെടിവെപ്പ് തുടരുന്നു | Kathua terror attack
ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സൈന്യത്തിന് നേരെ ഭീകരരുടെ വെടിയുതിർത്തു. സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്ന ഭീകരർ പെട്ടെന്ന് വെടിവെപ്പ് നടത്തുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ മേഖലയിൽ കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്.
സൈന്യത്തിന്റെ പട്രോളിംഗ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന നിഗമനത്തിൽ പ്രദേശം പൂർണ്ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. കൂടുതൽ സൈനികരെ സ്ഥലത്തെത്തിച്ച് ഭീകരർക്കായി വൻ തിരച്ചിൽ (Search Operation) ആരംഭിച്ചു. വനമേഖലകൾ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്.
പിന്നിൽ ജെയ്‌ഷെ മുഹമ്മദ്? പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിലെ (Jaish-e-Mohammed) അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. അതിർത്തി കടന്നെത്തിയ ഭീകരർ സൈനിക പോസ്റ്റുകളും നീക്കങ്ങളും ലക്ഷ്യമിട്ടാണ് വെടിവെപ്പ് നടത്തിയത്.
അതിർത്തി പ്രദേശങ്ങളിൽ ജാഗ്രത ശക്തമാക്കാൻ സൈനിക മേധാവികൾ നിർദ്ദേശം നൽകി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിർത്തി ജില്ലകളിൽ ഭീകര സാന്നിധ്യം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സൈന്യം അതീവ ജാഗ്രതയിലായിരുന്നു.

