
ജമ്മു കാശ്മീർ നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ആർട്ടിക്കിൾ 370 ചരിത്രമാണ്,അതൊരിക്കലും തിരിച്ചു വരില്ലെന്നും അമിത്ഷാ വ്യക്തമാക്കി. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കാശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുക.
ജമ്മു കാശ്മീരിൽ ബിജെപി അധികാരത്തിൽ വന്നാൽ മാ സമ്മാൻ യോജന' പ്രകാരം എല്ലാ കുടുംബത്തിലെയും മുതിർന്ന സ്ത്രീക്ക് പ്രതിവർഷം 18,000 രൂപ വിതരണവും പ്രകടനപത്രികയിൽ സൂചിപ്പിക്കുന്നു. ഉജ്ജ്വല പദ്ധതി പ്രകാരം പ്രതിവർഷം രണ്ട് സൗജന്യ സിലിണ്ടറുകൾ നൽകും.