
ഡല്‍ഹി : മഴയത്തിറങ്ങി കളിക്കാൻ നിർബന്ധംപിടിച്ച പത്തുവയസ്സുകാരനെ പിതാവ് കുത്തിക്കൊലപ്പെടുത്തി. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ സാഗര്‍പുരില്‍ ദാരുണ സംഭവം ഉണ്ടായത്. കൊലപാതകത്തിൽ നാല്‍പ്പതുവയസ്സുകാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സാഗര്‍പുരിലെ മോഹന്‍ബ്ലോക്കിലാണ് പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരങ്ങള്‍ക്കും പിതാവിനുമൊപ്പം പത്തുവയസ്സുകാരന്‍ കഴിഞ്ഞിരുന്നത്. അമ്മ കുറച്ചുകൊല്ലം മുന്‍പേ മരണപ്പെട്ടിരുന്നു.
ആശുപത്രി അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്. കുട്ടി മഴയത്ത് കളിക്കാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ പിതാവ് എതിര്‍ത്തിരുന്നു. എന്നാല്‍, കുട്ടി അനുസരിക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ പിതാവ്, അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് കുട്ടിയുടെ നെഞ്ചില്‍ കുത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ പിതാവ് തന്നെയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, കുട്ടി മരിച്ചിരുന്നു. മരണപ്പെട്ട കുട്ടിയുടെയും പ്രായപൂർത്തിയാകാത്ത സഹോദരങ്ങളുടെയും സ്വകാര്യത മാനിച്ചാണ് പ്രതിയുടെ പേരുവിവരങ്ങൾ പുറത്തുവിടാത്തതെന്ന് പോലീസ് അറിയിച്ചു.