ജമ്മു കശ്മീരിൽ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞു: 4 മരണം; 17 പേർക്ക് പരിക്ക്, വീഡിയോ | Tempo Traveler overturns

ടെമ്പോ ട്രാവലറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.
Tempo Traveler overturns
Published on

ജമ്മു: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞു(Tempo Traveler overturn). അപകടത്തിൽ 4 പേർക്ക് ജീവൻ നഷ്ടമായി. 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം.

ഇന്ന് രാവിലെ ദോഡ-ഭർട് റോഡിൽ അപകടം നടന്നത്. ടെമ്പോ ട്രാവലറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com