ക്ഷേത്രഭരണം ഹിന്ദുക്കൾക്ക് തിരിച്ചുനൽകണം; വി.എച്ച്.പി

ക്ഷേത്രഭരണം ഹിന്ദുക്കൾക്ക് തിരിച്ചുനൽകണം; വി.എച്ച്.പി
Published on

ന്യൂഡൽഹി: രാജ്യത്തെ ക്ഷേത്രങ്ങളെ സർക്കാറിന്റെ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കുമെന്നും ഇതിനായി ദേശവ്യാപക പ്രചാരണം നടത്തുമെന്നും വിശ്വഹിന്ദു പരിഷത് (വി.എച്ച്.പി). സംസ്ഥാന സർക്കാറുകൾ ക്ഷേത്രങ്ങൾ ഹൈന്ദവ സമൂഹത്തിന് തിരിച്ചുനൽകുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും വി.എച്ച്.പി ജോ. ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് ആദ്യം സംസ്ഥാനങ്ങളിൽ പ്രകടനങ്ങളും സമരങ്ങളും നടത്തുമെന്നും മുഖ്യമന്ത്രിമാർ മുഖേന ഗവർണർമാർക്ക് നിവേദനവും സമർപ്പിക്കും. ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com