
ആന്ധ്രാപ്രദേശ്: വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം ആംബുലൻസ് സ്ഥലത്തെത്താത്തതിനെ തുടർന്ന് ഉന്തുവണ്ടിയിൽ കയറ്റി കൊണ്ടുപോയി തെലങ്കാന പോലീസ്(ambulance). മൊഗുളയ്യ (28) എന്ന ആളുടെ മൃതദേഹമാണ് ഉന്തുവണ്ടിയിൽ കയറ്റി കൊണ്ട് പോയത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.
മൊഗുളയ്യ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടത്തിൽപെട്ടത്. എന്നാൽ, സംഭവസ്ഥലത്ത് നിന്ന് അര കിലോമീറ്റർ അകലെയുള്ള കോസ്ഗി സർക്കാർ ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോകാൻ പൊലീസിന് ആംബുലൻസ് ലഭിച്ചിരുന്നില്ല. ഇതാണ് ഉന്തുവണ്ടിയിൽ മൃതദേഹം കൊണ്ട് പോകാൻ തീരുമാനിച്ചത്.