
ന്യൂഡൽഹി: തെലങ്കാനയില്‍ ഹവാല പണമിടപാട് ശൃംഖലയെ പോലീസ് പിടികൂടി(hawala money). സംഘത്തിൽ ഉണ്ടായിരുന്ന 20 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും വിവിധ സംസ്ഥാനങ്ങളിലായി 30 മില്യൺ ഡോളറിലധികം (264 കോടി രൂപ) പിടിച്ചെടുത്തു.
ശൃംഖലയിലെ പ്രധാന കണ്ണികളായ ഉത്തം സിംഗ്, ചേതൻ മമാനിയ തുടങ്ങിയവരെ ഈഗിൾ ഫോഴ്‌സ് വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഉത്തം സിംഗ് ഏകദേശം 2.5 മില്യൺ ഡോളർ (220 കോടി രൂപ) പിരിച്ചെടുക്കുകയും ഹവാല ഇടപാടുകാർ വഴി ആഴ്ചയിൽ 21 മില്യൺ ഡോളർ (184 കോടി രൂപ) കൈമാറുകയും ചെയ്തതായി കണ്ടെത്തി.
എന്നാൽ, ഈ പണം ഉപയോഗിച്ച് മുംബൈയിലെയും ചെന്നൈയിലെയും വ്യാപാരികളിൽ നിന്ന് ബേബി ഫ്രോക്കുകൾ, കുർത്തകൾ, ടീ-ഷർട്ടുകൾ, മനുഷ്യ മുടി, പലചരക്ക് സാധനങ്ങൾ എന്നിവ വാങ്ങുകയും പിന്നീട് നൈജീരിയയിലെ ലാഗോസിലേക്ക് അയയ്ക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയായിരുന്നു.