തെലങ്കാന ജലസേചന അഴിമതി: മുൻ ചീഫ് എഞ്ചിനീയർ മുരളീധർ റാവു കസ്റ്റഡിയിൽ | irrigation scam

അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
irrigation scam
Published on

ആന്ധ്രാപ്രദേശ്: തെലങ്കാന ജലസേചന അഴിമതിയിൽ മുൻ ചീഫ് എഞ്ചിനീയറെ തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു(irrigation scam). ജലസേചന വകുപ്പിലെ മുൻ എഞ്ചിനീയർ-ഇൻ-ചീഫ് മുരളീധർ റാവുവാണ് അറസ്റ്റിലായത്.

ഇയാൾ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹൈദരാബാദ്, കരിംനഗർ, സഹീറാബാദ് തുടങ്ങിയ പത്ത് സ്ഥലങ്ങളിൽ എസിബി ഒരേസമയം റെയ്ഡ് നടത്തി.

നിയമവിരുദ്ധമായി സമ്പാദിച്ച പണം ബിസിനസ്സിലേക്ക് വകമാറ്റിയതായി സംശയമുള്ളതിനാൽ അദ്ദേഹത്തിന്റെ മകൻ അഭിഷേകിന്റെ ഓഫീസിലും റെയ്ഡ് നടത്തിയതായാണ് വിവരം. ഇവിടങ്ങളിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥനത്തിലാണ് മുൻ ചീഫ് എഞ്ചിനീയറുടെ അറസ്റ്റ് രേഖപെടുത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com