​ഗുഡ്സ് ട്രെയിനിന് അടിയിൽ കയറി യുവാവ്, ട്രെയിൻ നീങ്ങിത്തുടങ്ങി, ഭയന്ന് കാഴ്ച്ചക്കാർ, വീഡിയോ വൈറൽ | Goods train

തെലങ്കാനയിലെ കേസമുദ്രം റെയിൽവേ സ്റ്റേഷനിൽ നടന്ന ഞെട്ടിക്കുന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്
Goods Train
Published on

തെലങ്കാനയിലെ കേസമുദ്രം റെയിൽവേ സ്റ്റേഷനിൽ നടന്ന ഞെട്ടിക്കുന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ഒരു ​ഗുഡ്‍സ് ട്രെയിനിന്റെ അടിയിൽ കിടക്കുന്ന ഒരാളെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. തലനാരിഴയ്ക്കാണ് ഇയാൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടത് എന്ന് വീഡിയോ കാണുമ്പോൾ തന്നെ മനസിലാവും. നേരിൽ കണ്ടവരേയും വീഡിയോയിൽ കണ്ടവരേയുമെല്ലാം ഈ സംഭവം ഭയപ്പെടുത്തി എന്ന കാര്യത്തിൽ സംശയമില്ല. വീഡിയോ എക്സിൽ‌ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത് നവീന എന്ന യൂസറാണ്. (Goods train)

മഹാബുബാബാദ് ജില്ലയിലെ കേസമുദ്രം റെയിൽവേ സ്റ്റേഷനിൽ ഗുഡ്‌സ് ട്രെയിനിനടിയിലൂടെ പ്ലാറ്റ്‌ഫോമിന്റെ മറുവശത്തേക്ക് പോകാൻ ശ്രമിച്ചയാൾ മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. യുവാവ് ​നിർത്തിയിട്ട ​ഗുഡ്സ് ട്രെയിനിന്റെ അടിയിലൂടെ മറുവശത്തേക്ക് കടക്കാൻ ശ്രമിക്കുകയും അതിനിടയിൽ ട്രെയിൻ നീങ്ങിത്തുടങ്ങുകയും ചെയ്യുകയായിരുന്നു എന്നാണ് കരുതുന്നത്. വീഡിയോയിൽ ട്രെയിനിന്റെ അടിയിൽ കിടക്കുന്ന യുവാവിനെ കാണാം. ഇവിടെ നിൽക്കുന്നവർ ഇയാളോട് അനങ്ങാതെ കിടക്കാനും മറ്റും പറയുന്നുണ്ട്. എന്തായാലും, ഇയാളുടെ ജീവന് അപകടം സംഭവിച്ചിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com