
ഹൈദരാബാദ്: പശമൈലാറമിലെ ഫാർമസ്യൂട്ടിക്കൽ യൂണിറ്റിൽ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി സന്ദർശനം നടത്തി(chemical factory blast). കമ്പനി പ്രതിനിധികളുമായും വകുപ്പ് ഉദ്യോഗസ്ഥരുമായും മന്ത്രി സംസാരിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി കമ്പനി പ്രതിനിധികളോട് അന്വേഷിച്ചതായാണ് വിവരം.
കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയാണ് സംഗറെഡ്ഡി ജില്ലയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ തീ പിടിത്തമുണ്ടായത്. അപകടത്തിൽ 36 പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിൽ മൂന്ന് നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനം തുടർന്ന് കൊണ്ടിരിക്കുകയാണ്.