
ഹൈദരാബാദ്: സംസ്ഥാനത്തെ 16 വയസ്സിന് താഴെയുള്ള കുട്ടികൾ രാത്രി 11ന് ശേഷം തിയേറ്ററുകളിൽ സിനിമ കാണുന്നത് വിലക്കി തെലങ്കാന ഹൈകോടതി. സിനിമാ ടിക്കറ്റ് നിരക്ക് വർധനയും സ്‌പെഷ്യൽ ഷോയ്ക്കുള്ള അനുമതിയും സംബന്ധിച്ച ഹർജികളിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് ബി. വിജയസെൻ റെഡ്ഡിയുടെ ബെഞ്ചിന്‍റെതാണ് ഉത്തരവ്. (Telangana HC)
കുട്ടികളുടെ മനശാസ്ത്ര വിദഗ്ദർ ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചിച്ച ശേഷം 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് തിയേറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലും 11 മണിക്ക് മുമ്പും രാത്രി 11ന് ശേഷവും പ്രവേശനം നിയന്ത്രിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ തീരുമാനമെടുക്കാനും നിർദ്ദേശങ്ങൾ നൽകാനും കോടതി ശുപാർശ ചെയ്തു.