
പ്രയാഗ്‌രാജ്: വ്യാഴാഴ്ച രാത്രി പ്രയാഗ്‌രാജിലെ ഭിർപൂരിനും മേജ റെയിൽവേ സ്റ്റേഷനുകൾക്കുമിടയിലുള്ള ട്രാക്കുകളിൽ വലിയ പാറകൾ കണ്ടെത്തി(Tejas Rajdhani Express). ഇതുവഴി കടന്നു പോകേണ്ടിയിരുന്ന തേജസ് രാജധാനി എക്സ്പ്രസ് ലോക്കോ പൈലറ്റ് തടസ്സം കണ്ടെത്തി ഉടൻ തന്നെ ട്രെയിൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.
ഇത് സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചയുടനെ ചിവാക്കിയിൽ നിന്നുള്ള റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ട്രാക്കിൽ മനഃപൂർവ്വം പാറക്കല്ലുകളും ബാലസ്റ്റും സ്ഥാപിച്ചിരിക്കുകയായിരുനെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. ഇതോടെ തേജസ് രാജധാനി എക്സ്പ്രസ് 10 മിനിറ്റ് വൈകിയാണ് യാത്ര തുടർന്നത്.
അതേസമയം ഈ മാസം നോർത്ത് സെൻട്രൽ റെയിൽവേ സോണിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിതെന്നത് ആശങ്ക ഉയർത്തുണ്ട്.