ഡൽഹി: യുദ്ധവിമാനം തേജസ് ദുബായി എയർ ഷോയ്ക്കിടെ തകർന്നുവീണ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന.എയർഷോക്കിടെ ആണ് അപകടം നടന്നത്. അൽ മക്തൂം വിമാനത്താവളത്തിനടുത്ത് ദുബായ് സമയം 2:10നാണ് അപകടമുണ്ടായത്. അപകടത്തിന് കാരണം വ്യക്തമായിട്ടില്ല.
അപകടത്തിന് പിന്നാലെ എയർഷോ നിർത്തിവെച്ചു.വിമാനം പറത്തിയ പൈലറ്റിന്റെ മരണത്തിൽ അനുശോചിച്ച വ്യോമസേന, ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇന്ത്യ തദ്ദേശീയമായി നിർമിച്ച തേജസ് യുദ്ധവിമാനം ദുബായി എയർ ഷോക്കിടെ തകർന്നുവീണത്. ആദ്യ റൗണ്ടിലെ ഗ്രൂപ്പ് അഭ്യാസം തേജസ് പൂർത്തിയാക്കിയിരുന്നു. തുടർന്ന് രണ്ടാം റൗണ്ട് ഒറ്റക്ക് അഭ്യാസത്തിനായി പറന്നുയർന്ന ഉടൻ വിമാനം താഴേക്ക് കൂപ്പുകുത്തുകയായിരുന്നു. വിമാനം താഴേക്ക് പതിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്.