ന്യൂഡൽഹി: നിലവിൽ നടക്കുന്ന ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനമായ തേജസ് എം.കെ. 1 തകർന്നു വീണു. അപകടത്തിൽ പൈലറ്റ് വീരമൃത്യു വരിച്ചു. പ്രാദേശിക സമയം 3.30-ഓടെ അൽ മക്തൂം വിമാനത്താവളത്തിന് അടുത്താണ് സംഭവം.(Tejas fighter jet crashes during Dubai Air Show, Pilot seriously injured)
എയർഷോയുടെ ഭാഗമായ അഭ്യാസപ്രകടനത്തിനിടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. താഴെ വീണ തേജസ് യുദ്ധവിമാനം പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുണ്ട്. അപകടത്തിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല.
തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽ.സി.എ.) ആണ് തേജസ്. ഇന്ത്യൻ വ്യോമസേന അപകടം സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് അറിയിച്ചു. ഒരു പ്രസ്താവനയിൽ "ഐഎഎഫിന്റെ ഇന്ത്യൻ എ തേജസ് ദുബായ് എയർ ഷോ -25 ൽ തകർന്നുവീണു. കൂടുതൽ വിവരങ്ങൾ ഇപ്പോൾ സ്ഥിരീകരിച്ചുവരികയാണ്. കുറച്ച് സമയത്തിനുള്ളിൽ കൂടുതൽ വിവരങ്ങൾ നൽകും," എന്ന് അറിയിച്ചു.
വിമാനത്താവളത്തിന് സമീപമുള്ള ക്രാഷ് സൈറ്റിൽ നിന്ന് കട്ടിയുള്ള കറുത്ത പുക ഉയരുന്നത് കണ്ടു, ഷോ കാണാൻ തടിച്ചുകൂടിയ കുട്ടികളുള്ള കുടുംബങ്ങൾ ഉൾപ്പെടെ കാഴ്ചക്കാരിൽ പരിഭ്രാന്തി പരത്തി.