
ബംഗുളൂരു: വീർപ്പിക്കുന്നതിനിടെ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരൻ മരിച്ചു. ഉത്തരകന്നഡ ജില്ലയിലെ ജോഗനകൊപ്പ ഗ്രാമത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ നവീൻ നാരായണ(13) ആണ് മരിച്ചത്. (balloon stuck in throat)
ഞായറാഴ്ച രാത്രിയാണ് ദാരുണ സംഭവം നടന്നത്. ബലൂണ്‍ വീർപ്പിക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.